Connect with us

National

ഡൽഹി എയർപോർട്ടിൽ വൻ സുരക്ഷാ വീഴ്ച: ഇമിഗ്രേഷൻ ക്ലിയറൻസ് ഇല്ലാതെ മൂന്ന് വിദേശികൾ രാജ്യം വിട്ടു

സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച റിപ്പോർട്ട് ചെയ്തു. ഇമിഗ്രേഷൻ ക്ലിയറൻസ് (Immigration Clearance) പൂർത്തിയാക്കാതെ മൂന്ന് ഇറ്റാലിയൻ പൗരന്മാർ വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. അമൃത്സറിൽ നിന്ന് എയർ ഇന്ത്യ (Air India) വിമാനത്തിൽ ഡൽഹിയിലെത്തിയ യാത്രക്കാരാണ് ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കാതെ മ്യൂണിക്കിലേക്ക് ലുഫ്താൻസ (Lufthansa) വിമാനത്തിൽ യാത്ര ചെയ്തത്.

സെപ്തംബർ മൂന്നിനും നാലിനും ഇടയിലുള്ള രാത്രിയിലാണ് സംഭവം നടന്നത്. അമൃത്സറിൽ നിന്ന് എയർ ഇന്ത്യയുടെ എ ഐ 1115 (AI 1115) വിമാനത്തിൽ ഡൽഹിയിലെത്തിയ മൂന്ന് ഇറ്റാലിയൻ യാത്രക്കാർക്ക് അവിടെ വെച്ച് തന്നെ ഡൊമസ്റ്റിക് ബോർഡിംഗ് പാസാണ് നൽകിയിരുന്നത്. ഡൽഹിയിലെത്തിയ ശേഷം ഇവർ നിർദ്ദിഷ്ട എക്സിറ്റ് വഴി ഇമിഗ്രേഷൻ കൗണ്ടറിലേക്ക് പോകുന്നതിന് പകരം ഇന്റർനാഷണൽ ട്രാൻസ്ഫർ ഏരിയയിലേക്ക് തെറ്റായി നയിക്കപ്പെടുകയായിരുന്നു. തുടർന്ന് ഇമിഗ്രേഷൻ സ്റ്റാമ്പിംഗ് ഇല്ലാതെ തന്നെ ഇവർ എൽ എച്ച് 763 ലുഫ്താൻസ വിമാനത്തിൽ മ്യൂണിക്കിലേക്ക് പറന്നു.

സംഭവത്തിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം (Ministry of Civil Aviation) എയർ ഇന്ത്യ സി ഇ ഒക്ക് (CEO) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഹബ് ആൻഡ് സ്പോക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യർ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി നോട്ടീസിൽ വ്യക്തമാക്കുന്നു. അമൃത്സറിൽ വെച്ച് തന്നെ ലുഫ്താൻസ വിമാനത്തിനുള്ള അടുത്ത ബോർഡിംഗ് പാസ് നൽകിയതും ഡൽഹിയിൽ വെച്ച് യാത്രക്കാരെ കൃത്യമായി വേർതിരിക്കാത്തതും ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വ്യോമയാന മന്ത്രാലയം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Content Highlights: Major security lapse at Delhi airport as three Italian nationals depart for Munich without immigration clearance. Civil Aviation Ministry issues notice to Air India.

---- facebook comment plugin here -----

Latest