Kerala
മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരമായി; 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു
ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനം.
തിരുവനന്തപുരം | 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന സമ്പൂര്‍ണ പണിമുടക്ക് സമരം പിന്‍വലിച്ചു. തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണയുമായി മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമുണ്ടായതോടെയാണിത്.
ജീവനക്കാര്‍ക്ക് 4,500 രൂപ ബോണസ് നല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ലേബര്‍ കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെയും കരാര്‍ കമ്പനിയുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചായിരുന്നു ചര്‍ച്ച.
കഴിഞ്ഞ ഒമ്പതിന് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ 17ന് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Content Highlights:
The indefinite strike announced by 108 ambulance employees in Kerala has been officially called off. The decision followed a successful round of talks between employee representatives and the Health Minister. Essential emergency ambulance services across the state have now resumed normal operations.



