Kerala
കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർക്ക് ഗുരുതര പരുക്ക്
കാറോടിച്ചിരുന്ന തിരുവാര്‍പ്പ് സ്വദേശിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം | കോട്ടയം ഇല്ലിക്കലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക് . ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടയത്.കാറോടിച്ചിരുന്ന തിരുവാര്‍പ്പ് സ്വദേശി ബാബുവിനെ നെഞ്ചുവേദനയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു വിധേയനായ ആളാണ് ബാബു.
ഓട്ടോറിക്ഷ ഓടിച്ചിരുന്ന കണ്ടംപടവത്ത് വെളി വീട്ടില്‍ ജോയി , ഓട്ടോറിക്ഷയിലെ യാത്രക്കാരന്‍ ആമ്പലപ്പുഴ കൊളേത്തെ മാപ്പിളപ്പറമ്പില്‍ മണിയന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
ഇല്ലിക്കല്‍ ചിന്മയ സ്‌കൂളിന്റെ ഭാഗത്ത് വച്ച് എതിര്‍ ദിശയില്‍ നിന്നും വരി തെറ്റിച്ചെത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ വരുന്നത് കണ്ട് ഓട്ടോ വെട്ടിച്ചു മാറ്റിയെങ്കിലും പാഞ്ഞെത്തിയ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
ചേര്‍ത്തലയില്‍ നിന്നും ഇല്ലിക്കല്‍ പ്രദേശത്തെ ഒരു വീട്ടില്‍ മരണാനന്തര ചടങ്ങുകളിലേയ്ക്കു ഭക്ഷണവുമായാണ് ജോയിയും മണിയനും വന്നിരുന്നത്. നാട്ടുകാരാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തി പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.