Connect with us

model's death case

മോഡലുകളുടെ വാഹനാപകടം; ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍ എടുത്തു

ഡി ജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇന്നോവ കാറാണ് പോലീസ്  കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്

Published

|

Last Updated

കൊച്ചി | വാഹനാപകടത്തില്‍ മുന്‍ മിസ് കേരളയടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഹാര്‍ഡ് ഡിസ്‌ക് ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഇന്നോവ കാര്‍ കസ്റ്റഡിയില്‍ എടുത്തു. അപകടം നടക്കുന്നതിന് മുമ്പ് മോഡലുകള്‍ പങ്കെടുത്ത ഡി ജെ പാര്‍ട്ടി നടന്ന ഹോട്ടലിലെ സി സി ടി വിയുടെ ഹാര്‍ഡ് ഡിസ്‌കിനായാണ് പോലീസ് തിരച്ചില്‍ നടത്തുന്നത്. ഇത് അപകടം നടന്ന അന്ന് പുലര്‍ച്ചെ തന്നെ ഉപേക്ഷിച്ചിരുന്നു.

ഡി ജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇന്നോവ കാറാണ് പോലീസ്  കസ്റ്റഡയില്‍ എടുത്തിരിക്കുന്നത്. കേസിലെ മൂന്നും നാലും പ്രതികളായ വിഷ്ണു കുമാര്‍, മെല്‍വിന്‍ എന്നിവരാണ് കാര്‍ ഉപയോഗിച്ചത്. ആരുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്ന് പോലീസ് പരിശോധിച്ച് വരികയാണ്. നേരത്തെ ഹാര്‍ഡ് ഡിസ്‌കിനായി കണ്ണങ്കാട് പാലത്തിന് സമീപം കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തിയിരുന്നു.