Kerala
തൃശൂര്‍ കരൂപ്പടന്നയില്‍ വാഹനാപകടം; ആറുപേര്‍ക്ക് പരുക്ക്
റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും വാന്‍ ഇടിച്ചു തെറിപ്പിച്ചു.
തൃശൂര്‍ | അമിത വേഗതയില്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ ഇടിച്ച് ആറു പേര്‍ക്ക് പരുക്ക്. തൃശൂരിലെ കരൂപ്പടന്നയിലാണ് അപകടം. റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. റോഡുവക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും വാന്‍ ഇടിച്ചു തെറിപ്പിച്ചു.
ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇയാളെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു.







