Connect with us

k p anilkumar press meet

കെ പി അനില്‍കുമാര്‍ സി പി എമ്മിലേക്ക്; നേതാക്കളെ കാണാന്‍ എ കെ ജി സെന്ററിലേക്ക്

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മതേതര മൂല്ല്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല

Published

|

Last Updated

തിരുവനന്തപുരം|  കോണ്‍ഗ്രസ് വിട്ട കെ പി അനില്‍കുമാര്‍ സി പി എമ്മിലേക്ക്. കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിവിട്ട അദ്ദേഹം സി പി എം നേതാക്കളുായി കൂടിക്കാഴ്ച നടത്താന്‍ എ കെ ജി സെന്ററിലേക്ക് പോകുകയാണെന്ന് അനില്‍കുമാര്‍ പറഞ്ഞു.

ആത്മാഭിമാനത്തോടെ കേരളത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം നടത്തുമെന്ന് കോണ്‍ഗ്രസ് വിട്ട കെ പി സി സി നിര്‍വാഹക സമിതിയംഗം കെ പി അനില്‍കുമാര്‍. ഇനി എങ്ങോട്ടെന്ന് പിന്നീട് പറയാം. സി പി എം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നത മൂല്ല്യങ്ങള്‍, മതേതരത്വ കാഴ്ചപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്റെ തല അറക്കാന്‍ താത്പര്യമുള്ളവരാണ് നേതൃത്വത്തിലുള്ളത്. കോണ്‍ഗ്രസിന്റെ അസ്ഥിത്വം നഷ്ടപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ചിലര്‍ കരാര്‍ എടുത്തിരിക്കുകയാണ്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത്‌പോലെയാണ് സുധാകരന്‍ കെ പി സി സി പിടിച്ചത് . തന്നോടുള്ള വ്യക്തി വിരോധമാണ് ഇപ്പോഴത്തെ നേതാക്കള്‍ക്ക്. ഇവരുടെ താളത്തിന് നില്‍ക്കാത്തതിനാല്‍, കൊടുക്കല്‍ വാങ്ങല്‍ ഇടപാടിന് കൂട്ടുനില്‍കാത്തതിനാണ് തന്നെ പുറത്താക്കാന്‍ ഇവര്‍ ആഗ്രഹിച്ചിരുന്നു. ആത്മാഭിമാനത്തോടെ കേരളത്തില്‍ തന്നെ പൊതുപ്രവര്‍ത്തനം നടത്തും.

തന്നെ പുറത്താക്കിയെന്നാണ് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്. 8.30ന്ുവിട്ട തന്നെ എങ്ങനെയാണ് 10.30ന് പുറത്താക്കുകയെന്നും അനില്‍കുമാര്‍ ചോദിച്ചു. കെ സുധാകരന്‍ സംഘ്പരിവാറുകാരനാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest