Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ പരാമര്‍ശിച്ച വിവാദ വിഐപി താനല്ലെന്ന് വ്യവസായി മെഹബൂബ്

ഇക്കാ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നതെന്നും മെഹബൂബ്

Published

|

Last Updated

കോട്ടയം | നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പരാമര്‍ശിച്ച വിവാദ വിഐപി താനല്ലെന്ന് കോട്ടയം താഴത്തങ്ങാടി സ്വദേശിയും വ്യവസായിയായ മെഹബൂബ് . ബാലചന്ദ്രകുമാറിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

ദേ പുട്ടിന്റെ ഖത്തറിലെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ പോയിട്ടുണ്ട്. വീട്ടില്‍ നടി കാവ്യ മാധവനും അച്ഛനും അമ്മയും ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിനയോ സഹോദരി ഭര്‍ത്താവിനെയോ അറിയില്ല. ഇക്കാ എന്നാണ് ദിലീപ് തന്നെ വിളിക്കുന്നതെന്നും മെഹബൂബ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ വിളിച്ചിട്ടില്ല. നുണപരിശോധനയോ ശബ്ദപരിശോധനയോ പോലുള്ള എന്ത് അന്വേഷണത്തോട് വേണമെങ്കിലും സഹകരിക്കാന്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മന്ത്രിയുമായും അടുത്ത ബന്ധമില്ല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് തന്നോട് ഒന്നും ചര്‍ച്ച ചെയ്തിട്ടില്ല. മാന്യമായ രീതിയിലാണ് ദിലീപ് പെരുമാറിയത്. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രചരിക്കുന്നതായി സുഹൃത്തുക്കളാണ് അറിയിച്ചത്. അതിനാലാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയതെന്നും മെഹബൂബ് പറഞ്ഞു.

 

---- facebook comment plugin here -----

Latest