Connect with us

Kerala

തുറന്നിട്ട വാതിലിലൂടെ തെറിച്ചു വീണ ബസ് യാത്രക്കാരി മരിച്ചു

വളവ് തിരിയവെ തുറന്ന് കിടന്ന വാതിലിലൂടെ ഇവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു

Published

|

Last Updated

കോഴിക്കോട് |  ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരി മരിച്ചു. നരിക്കുനി ഓടുപാറയില്‍ വാടകക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ(52) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ നരിക്കുനി എളേറ്റില്‍ റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം.

താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍ നെല്ലിയേരി താഴത്ത് നിന്നായിരുന്നു ഉഷ കയറിയത്. തൊട്ടടുത്തുള്ള വളവ് തിരിയവെ തുറന്ന് കിടന്ന വാതിലിലൂടെ ഇവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest