Connect with us

Kerala

ശബലിമല തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പ്പെട്ടു; 15 ഓളം പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

മലപ്പുറം |  വളാഞ്ചേരി വട്ടപ്പാറയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്

രാവിലെ 6.45 ഓടെയായിരുന്നു അപകടം. ശബരിമലയില്‍ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസ്. നിയന്ത്രണം നഷ്ടമായി ബസ് മരത്തിലടിച്ചു നില്‍ക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.