Connect with us

Kerala

ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിച്ച ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഒരാഴ്ച നിർബന്ധിത പരിശീലനവും

Published

|

Last Updated

കോഴിക്കോട് | സ്വകാര്യ ബസ് ഡ്രൈവിംഗിനിടെ കിലോ മീറ്ററുകളോളം  മൊബൈൽ ഫോൺ  ഉപയോഗിച്ച് സംസാരിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഒരാഴ്ച നിർബന്ധിത പരിശീലനത്തിനും ഇയാൾ പങ്കെടുക്കണം. കൊടക്കാട് സ്വദേശി സുമേഷിൻ്റെ ലൈസൻസാണ് ഫറോക്ക് ജോയിൻ ആർ ടി ഒ സസ്പെൻഡ് ചെയ്തത്.

കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസിലെ ഡ്രൈവർ കഴിഞ്ഞ ഞായറാഴ്ചയാണ് ഭയപ്പെടുത്തുന്ന തരത്തിൽ ബസ്സോടിച്ചത്. ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെയുള്ള അഞ്ചിലധികം കിലോമീറ്റർ ദൂരമാണ് ഇയാൾ അപകടകരമായ രീതിയിൽ  ബസ്സോടിച്ചത്. യാത്രക്കാരാണ് ഇയാൾ തുടർച്ചയായി ഫോൺ ഉപയോഗക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്.

ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം തന്നെ പിഴ ചുമത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. അതോടൊപ്പം, എടപ്പാളിൽ വെച്ച് നടക്കുന്ന ഒരാഴ്ചത്തെ നിർബന്ധിത പരിശീലനത്തിൽ പങ്കെടുക്കാനും ഇയാൾക്ക് നിർദേശം ലഭിച്ചു.

Latest