Connect with us

Kerala

തിരുവനന്തപുരം പേട്ടയിലെ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; ആര്‍പിഎഫ് സംഘം എത്തി

ഒമ്പത് എംഎമ്മിന്റെ ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകളാണ് ലഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം റെയില്‍വേ ആശുപത്രിയില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. പേട്ടയിലെ ആശുപത്രിയിലെ ശുചിമുറിയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് ആര്‍പിഎഫ് സംഘം പരിശോധന നടത്തുകയാണ്.

രാവിലെ ഒമ്പത് മണിയോടെയാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഒമ്പത് എംഎമ്മിന്റെ ഉപയോഗിക്കാത്ത ഏഴ് വെടിയുണ്ടകളാണ് ലഭിച്ചത്. വെടിയുണ്ടകള്‍ ഡിഫന്‍സിലെ ഉപയോഗത്തിനായി നല്‍കിയതാകാം. ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ആരെങ്കിലും കളഞ്ഞതാകാമെന്നാണ് സംശയം. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് വെടിയുണ്ടകള്‍ ആദ്യം കണ്ടത്. സ്ഥലത്ത് ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.

 

 

---- facebook comment plugin here -----

Latest