Connect with us

2019 ലെ ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ കേരളാ മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെ വനമേഖലയോടു ചേര്‍ന്നു വസിക്കുന്ന പതിനായിരങ്ങള്‍ക്ക് ആശ്വാസം.
ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ എന്ന 2019 ലെ ഉത്തരവ് തിരുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബഫര്‍ സോണില്‍ സുപ്രീം കോടതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിനെ മന്ത്രി സഭ ചുമതലപെടുത്തുകയും ചെയ്തിട്ടുണ്ട്.

ബഫര്‍ സോണ്‍ സംബന്ധിച്ച ജൂണ്‍ 3-ലെ സുപ്രീം കോടതി ഉത്തരവനെ തുടര്‍ന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വവിധ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളിലും വ്യക്തത അറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

 

വീഡിയോ കാണാം

Latest