Kerala
ബജറ്റ് ടൂറിസം: കെ എസ് ആര്‍ ടി സി കണ്ണൂര്‍ ഡിപ്പോ വീണ്ടും ഒന്നാമത്
ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി

കണ്ണൂര്‍ | കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി നടത്തിയ ടൂര്‍ പാക്കേജുകളില്‍ സംസ്ഥാന തലത്തില്‍ കൂടുതല്‍ വരുമാനം നേടി കണ്ണൂര്‍ ഡിപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡി ടി ഒ. വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണ് യൂനിറ്റിനെ ഈ നേട്ടത്തിലെത്തിച്ചത്. ഇതിന്റെ തുടര്‍ച്ചയായി മലക്കപ്പാറ- കുട്ടനാട്, കൊട്ടിയൂര്‍, മൂകാംബിക- കുടജാദ്രി, പൈതല്‍മല, റാണിപുരം, നിലമ്പൂര്‍- മിനി ഊട്ടി, വയനാട്, കോഴിക്കോട്, സൈലന്റ് വാലി- മലമ്പുഴ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
---- facebook comment plugin here -----