Connect with us

Kerala

തോട്ടങ്ങളില്‍ മറ്റ് വിളകള്‍ കൃഷി ചെയ്യാമെന്ന ബജറ്റ് നിര്‍ദേശം; എതിര്‍പ്പുമായി സിപിഐ

ബജറ്റ് നിര്‍ദേശം വന്നു എന്നതുകൊണ്ട് നിയമമൊന്നും മാറിയിട്ടില്ലല്ലോയെന്നും കാനം

Published

|

Last Updated

തിരുവനന്തപുരം | തോട്ടങ്ങളില്‍ ഇടവിളയായി മറ്റ് വിളകള്‍ കൃഷിചെയ്യാമെന്ന ബജറ്റ് നിര്‍ദേശത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സിപിഐ.മു്ന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഇത്തരമൊരു ഭേദഗതി സാധ്യമല്ലെന്നാണ് സിപിഐ നിലപാട്. ഭൂപരിഷ്‌കരണ നിയമത്തില്‍ മാറ്റം വരുത്താന്‍ എല്‍ഡിഎഫ്

തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് ഇപ്പോള്‍ തന്നെ നിയമമുണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.തോട്ടത്തില്‍ ഉപയോഗശൂന്യമായ സ്ഥലത്ത് ഇടവിളയായി കൃഷി ചെയ്യാമെന്നത് ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ബജറ്റ് നിര്‍ദേശം വന്നു എന്നതുകൊണ്ട് നിയമമൊന്നും മാറിയിട്ടില്ലല്ലോയെന്നും കാനം ചോദിച്ചു.

ബജറ്റ് നിര്‍ദേശം നിയമമായി മാറിയിട്ടൊന്നുമില്ലല്ലോ. നിയമം വരട്ടെ അപ്പോള്‍ പറയാം. ഇപ്പോള്‍ നിയമമൊന്നും മാറ്റുന്നില്ലല്ലോയെന്നും കാനം പറഞ്ഞു.

 

Latest