Connect with us

Kerala

പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

രാവിലെ പറമ്പിലെ കാട് വെട്ടിത്തെളിക്കാനെത്തിയതായിരുന്നു പ്രതി.

Published

|

Last Updated

കാഞ്ഞങ്ങാട് | പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി സുരാജാണ് (26) അറസ്റ്റിലായത്. ബന്തടുക്ക നരമ്പിലം കണ്ടത്താണ് സംഭവം. നരമ്പിലം കണ്ടത്തെ കുഞ്ഞാണി എന്ന ആറുപത്തിയാറുകാരിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറിയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 1,12,000 രൂപ വിലവരുന്ന രണ്ടരപവന്റ സ്വര്‍ണാഭരണമാണ് പ്രതി കവര്‍ന്നത്.

മോഷണം നടന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോട് ഇതരസംസ്ഥാന തൊഴിലാളിയെ സംശയമുണ്ടെന്ന കാര്യം കുഞ്ഞാണി തന്നെയാണ് പറഞ്ഞത്. രാവിലെ പറമ്പിലെ കാട് വെട്ടിത്തെളിക്കാനെത്തിയ സുരാജ് വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് കുഞ്ഞാണി കണ്ടിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത ബേഡകം പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടുകയായിരുന്നു. സുരാജിന്റെ അരയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മാല. പ്രതിയെ കോടതിയില്‍ ഹാജരാക്കി.