Kerala
ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടുത്തം
സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്.
കൊച്ചി | ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ ആകെ പുകയില്‍ മൂടിയിരുന്നു.12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്.
അൽപസമയം മുമ്പാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി.
കൂനയായി കിടക്കുന്ന മാലിന്യം ഇളക്കിയിട്ട് തീയണയ്ക്കാനാണ് ശ്രമിക്കുന്നത്. പ്രദേശത്ത് കനത്ത പുകയാണ് ഉയരുന്നത്. തീപിടിച്ച പ്രദേശത്തെ മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് ഇളക്കി നനയ്ക്കുകയാണ്.







