Connect with us

Kerala

ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു

കോഴിക്കോട് നരിക്കുനി പാറന്നൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

Published

|

Last Updated

മസ്‌കത്ത് | ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.

പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം – മുഹ്സിന ദമ്പതികളുടെ മക്കളായ ഹൈസം (ഏഴ്), ഹാമിസ് (നാല്) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

Latest