Connect with us

National

മണിപ്പൂരില്‍ സ്‌ഫോടനം; സൈനികന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഇംഫാല്‍ | മണിപ്പൂരിലെ തൗബാല്‍ ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ അസം റൈഫിള്‍സ് സൈനികന്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്കേറ്റു. സൈനികര്‍ വിശ്രമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

സാംഗോംസാങ് വാട്ടര്‍ സപ്ലൈ വര്‍ക്കിന്റെ റിസര്‍വോയറിന് സമീപം ജവാന്‍മാര്‍ പട്രോളിംഗ് നടത്തുന്ന സ്ഥലത്ത് നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.