Connect with us

Kerala

ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് മറ്റ് വഴികളില്ലാത്തതിനാല്‍: എം വി ഗോവിന്ദന്‍

സംസ്ഥാന സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുംവിധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവര്‍ത്തനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

Published

|

Last Updated

തിരുവനന്തപുരം  | സംസ്ഥാന സര്‍ക്കാറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുംവിധമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവര്‍ത്തനങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മറ്റ് വഴികളില്ലാത്തതിനാലാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു

ഗവര്‍ണര്‍മാര്‍ക്ക് എവിടെ വരെ പോകാം എന്നതില്‍ ഭരണഘടനാപരമായ വ്യക്തയുണ്ട്.തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്നാണ് സിപിഎമ്മിന്റെ നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബില്ലുകള്‍ എക്കാലവും വെച്ച് താമസിപ്പിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയില്ല. വിഷയത്തില്‍ സുപ്രീംകോടതി തന്നെ കൃത്യമായ നിലപാട് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തതിനാലാണ് ബില്ലുകള്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയ്യാറായതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

 

Latest