Connect with us

National

പുതിയ കാർ മോഷ്ടാക്കൾ കൊണ്ടുപോകുമോ എന്ന് പേടി: എസ് യു വി ക്രെയിൻ ഉപയോഗിച്ച് വീടിന്റെ രണ്ടാം നിലയിലേക്ക് ഉയർത്തി ഉടമ; വൈറലായി വീഡിയോ

വീടിന് മുകളിലേക്ക് വാഹനം ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

Published

|

Last Updated

ഗോപാൽഗഞ്ച് | പുതിയതായി വാങ്ങിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക് (Mahindra Scorpio Classic) മോഷണം പോകുമോ എന്ന ഭയത്താൽ ക്രെയിൻ ഉപയോഗിച്ച് വീടിന്റെ രണ്ടാം നിലയിലെ ടെറസിലേക്ക് ഉയർത്തി വെച്ച് ബീഹാർ സ്വദേശി. ബീഹാറിലെ ഗോപാൽഗഞ്ചിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

ഇസ്റാഈലിൽ ജോലി ചെയ്യുന്ന മനോജ് യാദവ് എന്നയാളാണ് എസ് യു വി മോഷ്ടിക്കപ്പെടുന്നത് തടയാൻ പുതിയ അടവ് പ്രയോഗിച്ചത്. അടുത്തിടെ വാങ്ങിയ ഈ കാർ നോക്കിനടത്താനായി അദ്ദേഹം ഒരു ഡ്രൈവറെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഈ ഡ്രൈവർ ജോലി ഉപേക്ഷിച്ചു പോയതോടെയാണ് വാഹനത്തിന്റെ സുരക്ഷയെക്കുറിച്ച് വീട്ടുകാർക്ക് ആശങ്കയുണ്ടായത്. തുടർന്ന് കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ വാഹനം വീടിന്റെ രണ്ടാം നിലയിലെ ടെറസിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

വീടിന് മുകളിലേക്ക് വാഹനം ഉയർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു ക്രെയിനിൽ തൂക്കിയിട്ട നിലയിൽ ഇരുനില വീടിന്റെ മുകളിലേക്ക് സ്കോർപിയോ പതിയെ ഉയർത്തുന്നതും തുടർന്ന് ടെറസിലേക്ക് സുരക്ഷിതമായി ഇറക്കി വെക്കുന്നതും വീഡിയോയിൽ കാണാം.

വീടിന്റെ രണ്ടാം നിലയിലെ ടെറസിന് ഇത്രയും വലിയ വാഹനത്തിന്റെ ഭാരം താങ്ങാനുള്ള ശേഷിയുണ്ടോ എന്നതിനെക്കുറിച്ചോ ഇതിന്റെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചോ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്തായാലും ടെറസിന് മുകളിലിരിക്കുന്ന സ്കോർപിയോ ഇപ്പോൾ പ്രദേശവാസികൾക്കിടയിലും സോഷ്യൽ മീഡിയയിലും പ്രധാന ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു.

Content Highlights

A Bihar family lifted their new Mahindra Scorpio SUV onto a two-storey rooftop using a crane to protect it from theft after their driver left. The unique video went viral online.

Latest