Connect with us

National

കരൂര്‍ ഗാങ്: ഡിഎംകെക്കെതിരെ വന്‍ അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ് ജോസഫ് നിയമസഭയില്‍

മുന്‍ ഡി എം കെ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ കരാറുകാരില്‍ നിന്ന് കരാര്‍ തുകയുടെ 7.5ശതമാനം മുതല്‍ 10ശതമാനം വരെ 'പാര്‍ട്ടി ഫണ്ടായി' ഈടാക്കിയതായി മുഖ്യമന്ത്രി വിജയ് ജോസഫ്.

Published

|

Last Updated

ചെന്നൈ |  മുന്‍ ഡി എം കെ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ കരാറുകാരില്‍ നിന്ന് കരാര്‍ തുകയുടെ 7.5ശതമാനം മുതല്‍ 10ശതമാനം വരെ ‘പാര്‍ട്ടി ഫണ്ടായി’ ഈടാക്കിയതായി മുഖ്യമന്ത്രി വിജയ് ജോസഫ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ഉദ്ധരിച്ച് നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. ലോണ്‍ തിരിച്ചടവ് പോലെ ഗഡുക്കളായാണ് ഈ തുക കൈപ്പറ്റിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മന്ത്രി വി സെന്തില്‍ ബാലജിയുടെ നേതൃത്വത്തില്‍ ടാസ്മാക് ബാറുകളില്‍ നിന്നും മറ്റും പണം പിരിച്ച സംഘത്തെ ഇ ഡി ‘കരൂര്‍ ഗാങ്’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും, ഡി എം കെ ഭരണകാലത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പോലും വളരെ വ്യവസ്ഥാപിതമായി നടപ്പാക്കിയെന്നും വിജയ് ആരോപിച്ചു. അദ്ദേഹം അന്നത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രിയായിരുന്ന ഉദയനിധി സ്റ്റാലിനും ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളാണെന്ന് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നതായും വിജയ് നിയമസഭയില്‍ പറഞ്ഞു

ഉദയനിധി സ്റ്റാലിന്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ചു. ക്രമസമാധാന നില തകര്‍ന്നത് ഉള്‍പ്പെടെയുള്ള 15 നിര്‍ണായക ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കഴിയാത്തതിനാല്‍ മുഖ്യമന്ത്രി സിനിമാ സ്‌റ്റൈലില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഭയില്‍ വലിയ ബഹളത്തെ തുടര്‍ന്ന് ഡി എം കെ എം എല്‍ എമാര്‍ വാക്ക്ഔട്ട് നടത്തുകയും ചെയ്തു.

Content Highlights: Chief Minister Vijay Joseph alleged in the assembly that the former DMK government collected party funds from contractors citing ED reports. He directly targeted M K Stalin and Udhayanidhi Stalin over the charges. Udhayanidhi Stalin refuted the claims and DMK MLAs staged a walkout.

Latest