Connect with us

Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതല്‍ 12 മണി വരെയുള്ള സമയങ്ങളില്‍ നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതല്‍ 800 മെഗാവാട്ട് വരെ ഉയര്‍ന്നു വെന്നും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചിരിക്കുകയാണെന്നും കെ എസ് ഇ ബി അറിയിച്ചു.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കെ എസ് ഇ ബി അറിയിച്ചു.

Content Highlights: Kerala may experience partial power restrictions between 6 PM and midnight today. KSEB reported a 600 to 800 MW surge in peak demand driven by high atmospheric temperatures. National electricity shortages have also drastically reduced power availability via power exchanges.

Latest