Connect with us

National

രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വി ഡി സതീശനും കൂടിക്കാഴ്ച നടത്തി

പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി വി ഡി സതീശനും പത്ത് ജന്‍പഥില്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേരളത്തിലെ കെ പി സി സി അധ്യക്ഷന്‍ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ അറിയിച്ചതായും തീരുമാനം വൈകില്ലെന്ന് രാഹുല്‍ മറുപടി നല്‍കിയതായും സൂചനയുണ്ട്.

കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി കേരളഹൗസിലേക്ക് മടങ്ങി. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. കേരളത്തില്‍ പി എം ശ്രീ നടപ്പാക്കരുത് എന്ന നിലപാടില്‍ എ ഐ സി സി ഉറച്ചു നില്‍ക്കുകയാണ്. കേരളത്തില്‍ പി എം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങള്‍ അംഗീകരിക്കേണ്ടെന്ന നിലപാടിലാണ് എ ഐ സി സി. പി എം ശ്രീ സംഘപരിവാര്‍ അജണ്ടയാണെന്ന നിലപാടിലാണ് നേതൃത്വമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

പി എം ശ്രീ നടപ്പാക്കണമെന്ന നിലപാട് വി ഡി സതീശന്‍ കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കില്‍ പി എം ശ്രീ ഒപ്പിടണമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പി എം ശ്രീ ഒപ്പിടുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ മുസ്്‌ലിം ലീഗിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു മുഖ്യമന്ത്രി.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശക്തമായി എതിര്‍ത്ത പദ്ധതി, ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കുന്നത് ശരിയല്ലെന്നും പി എം ശ്രീ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആര്‍ എസ് എസ് അജണ്ടയാണെന്നും ചൂണ്ടിക്കാട്ടുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം കോണ്ഡഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പി എം ശ്രീ നടപ്പാക്കിയിരുന്നു.

 

Content Highlights: Kerala Chief Minister VD Satheesan met Congress leader Rahul Gandhi at 10 Janpath in New Delhi. The discussion focused on speeding up the appointment of the new KPCC president, though Satheesan refrained from addressing reporters. Tensions persist as AICC rejects Satheesan’s push to implement the PM SHRI scheme.

 

Latest