Connect with us

Saudi Arabia

കാത്തിരിപ്പിന് വിരാമം; കിംഗ് ഫഹദ് കോസ്‌വേയിലൂടെ  ടാക്സി സർവ്വീസിന് അനുമതി നൽകി

സഊദി -ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ നീളമുള്ള ചരിത്രപ്രസിദ്ധമായ പാലമാണ് കോസ്‌വേ

Published

|

Last Updated

അൽഖോബാർ|ബഹ്റൈനെയും സഊദി  അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വേയിലൂടെ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക ലൈസൻസുള്ള  ടാക്സി വാഹനങ്ങൾക്ക് നേരിട്ട് സർവ്വീസ് നടത്തുന്നതിന് അനുമതിയായി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ടൂറിസം മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കാൻ സഹായകമാകും. ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയും (TGA) സംയുക്തമായി നടപ്പിലാക്കിയ  പദ്ധതിയിലൂടെ  കോസ്‌വേ ടാക്സികൾ  ഇരുരാജ്യങ്ങളുടെയും  നിയമവ്യവസ്ഥകൾക്ക്  അനുസരിച്ചായിരിക്കും സർവീസുകൾ നടത്തുക.

ഔദ്യോഗികമായി ലൈസൻസുള്ള ടാക്സികൾക്ക് മാത്രമായിരിക്കും കോസ്‌വേയിലൂടെയുള്ള യാത്രകൾക്ക്  അനുമതി നൽകുക. കൂടാതെ  സാങ്കേതിക സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തവയും ആയിരിക്കണം. കര മാർഗ്ഗമുള്ള ഗതാഗത സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും യാത്ര എളുപ്പമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ദതി  നടപ്പിലാക്കിയതെന്ന് സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.

ഗതാഗത മാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കുന്നതും  വ്യാപാരം, വിനോദസഞ്ചാരം, സേവനങ്ങൾ, നിക്ഷേപം എന്നിവയ്ക്ക് പിന്തുണ നൽകുന്നതുമാണെന്ന്  ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (BCCI) ചെയർമാൻ നബീൽ ഖാലിദ് കനൂ പറഞ്ഞു.

Content Highlights:
Licensed taxis are now allowed to operate directly between Bahrain and Saudi Arabia via the King Fahd Causeway. The project was implemented by Bahrain’s Transport Ministry and Saudi TGA. Vehicles must meet safety standards and be under five years old to enhance cross-border travel.

 

Latest