Connect with us

National

ഭാര്യയെ കൊലപ്പെടുത്തി തലയും വിരലുകളും പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിലടച്ചു; പോലീസില്‍ കീഴടങ്ങി ഭര്‍ത്താവ്

ഞായറാഴ്ച രാത്രി ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു

Published

|

Last Updated

ഗുവാഹത്തി|അസമിലെ ഗുവാഹത്തിയില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. വസിഷ്ഠപൂര്‍ മേഖലയിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന 25കാരി റിയ താലൂക്ദാര്‍ ഗോസ്വാമി  ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാമാനുജന്‍ ഗോസ്വാമി പോലീസില്‍ കീഴടങ്ങി.

ഞായറാഴ്ച രാത്രി ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളില്‍ റിയയുടെ വേര്‍പെടുത്തിയ തലയും വിരലുകളും പോലീസ് കണ്ടെടുത്തത്. മൃതദേഹം കണ്ടെത്തുന്നതിന് ഏകദേശം 48 മണിക്കൂര്‍ മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധം ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് റിയയുടെയും രാമാനുജന്റെയും വിവാഹം നടന്നത്. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights:
A 25-year-old woman named Rhea Talukdar Goswami was brutally murdered in Guwahati, Assam. Her chopped body parts were recovered from a refrigerator in her flat. Her husband, Ramanujan Goswami, surrendered to the police, and a detailed investigation into the motive is currently underway.

 

---- facebook comment plugin here -----

Latest