Kerala
കുന്നംകുളത്ത് ദമ്പതികളും മകനും മരിച്ച വാഹനാപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍
ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കുന്നംകുളം | ആര്‍ത്താറ്റ് കുറുക്കന്‍പാറയില്‍ ദമ്പതികളും മകനും മരിക്കാനിടയായ വാഹനാപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. ആര്‍ത്താറ്റ് അയ്യന്‍കുളങ്ങര സ്വദേശി ബെന്നിയെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നേരത്തെ പോലീസ് ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്‌ന, ഇവരുടെ മൂന്നുവയസ്സുകാരനായ മകന്‍ എമില്‍ ഐബക്ക് എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്.കാര്‍ ഓടിച്ചിരുന്ന ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അമിതവേഗതയില്‍ എത്തിയ കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു .
പ്രതി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനും വിമാനത്താവളങ്ങളില്‍ അറിയിപ്പ് നല്‍കാനും പോലീസ് തീരുമാനിച്ചത്.
Content Highlights: Kunnamkulam police arrested Benny in connection with a fatal car accident that killed a couple and their son. The drunk driver collided with the family’s motorcycle at Kurukkanpara. Police had issued a lookout notice to prevent him from fleeing the country before making the arrest.




