Connect with us

Kerala

കോടതിയില്‍ ഹാജരായി; മാണി സി കാപ്പന്‍ എംഎല്‍എക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു

നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

Published

|

Last Updated

കോട്ടയം |  ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എം എല്‍ എയ്ക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി കാപ്പന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ബോറിവലി കോടതി കാപ്പനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചിരുന്നു.

നാല് ചെക്ക് കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി ശിക്ഷ വിധിച്ചത്.

Content Highlights: The Borivali Magistrate Court in Mumbai recalled the non-bailable arrest warrant against Mani C Kappan MLA after he appeared in person. The warrant was issued after he failed to attend the sentencing in four cheque bounce cases. Kappan announced plans to appeal against the conviction order.

 

Latest