Connect with us

Kerala

കരുവാറ്റ വയോധികന്റെ കൊലപാതകം; പ്രതികളായ മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു

കേരളത്തില്‍ ആദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

Published

|

Last Updated

ആലപ്പുഴ| കൗമാരക്കാര്‍ പ്രതികളായ കരുവാറ്റയിലെ കൊലക്കേസില്‍ കുറ്റാരോപിതരായ മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വിട്ടു. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെതാണ് നടപടി. പ്രതികളായ മൂന്ന് ആണ്‍കുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. കേരളത്തില്‍ ആദ്യമായാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ 13 കാരി ഉള്‍പ്പെടെ നാല് പേരാണ് പ്രതികള്‍.

പതിനാറിനും 18നും ഇടയില്‍ പ്രായമുള്ളവര്‍ കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. കേസിലെ ആണ്‍കുട്ടികളെ ചേര്‍ത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലും പെണ്‍കുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെട്ട പതിമൂന്നുകാരിയെ ചോദ്യംചെയ്യുന്നതിനുള്ള അപേക്ഷയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തിങ്കളാഴ്ച പരിഗണിക്കും.

Content Highlights:
The Alappuzha Juvenile Justice Board remanded three minor boys to police custody in the Karuvatta murder case. This marks the first instance in Kerala of minors being remanded to police custody. The board will also consider a petition to question a 13-year-old girl involved in the crime.

Latest