Connect with us

Kerala

യുവതി കിണറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ അഞ്ചോടെയാണ് ഭര്‍തൃവീടായ കുഴിയില്‍ പീടികയിലെ കിണറ്റില്‍ ജ്യോതിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

Published

|

Last Updated

കണ്ണൂര്‍  | കൂത്തുപറമ്പ് പാതിരിയാട് ഭര്‍തൃവീട്ടിലെ കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പാതിരിയാട് മാങ്ങാട്ടിടം സ്വദേശിനി പുതിയപറമ്പത്ത് വീട്ടില്‍ ശ്രീഹരന്റെ മകള്‍ കെ ജ്യോതിഷ (24) യാണ് മരിച്ചത്.

കൂത്തുപറമ്പ് പാതിരിയാട് കുഴിയില്‍ പീടിക സ്വദേശിയായ ഭര്‍ത്താവ് പുതിയപുരയില്‍ സജില്‍ (37), ഇയാളുടെ മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവരാണ് കേസിലെ പ്രതികള്‍.ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ അഞ്ചോടെയാണ് ഭര്‍തൃവീടായ കുഴിയില്‍ പീടികയിലെ കിണറ്റില്‍ ജ്യോതിഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ സ്വര്‍ണ്ണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും ജ്യോതിഷയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ജ്യോതിഷയുടെ സഹോദരന്‍ കെ ജി ജിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു

Content Highlights: Kannur Pinarrayi Police registered a case against husband Sajil and his relatives following 24-year-old Jyothisha’s suicide in Pathiriyad. She was found dead in a well at her in-laws’ home on March 8. The action follows her brother’s complaint alleging continuous physical and mental harassment for dowry.

Latest