Kerala
ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ട്; രാഹുലിന് പിന്തുണയുമായി ടി പത്മനാഭന്‍
രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാല്‍ നമുക്ക് തോന്നും അവര്‍ ഡല്‍ഹിയില്‍ ശാശ്വതമായി വാഴും എന്ന്, അത് വെറും തെറ്റിദ്ധാരണയാണ്
തിരുവനന്തപുരം | എം പി സ്ഥാനത്തുനിന്നും അയോഗ്യത കല്‍പ്പിക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍. രാജ്യം വലിയ ദുരന്തം നേരിടുകയാണ്. രാഹുലിന്റെ വായടപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും ഈ ഇരുട്ടിനപ്പുറം ഒരു പ്രകാശ നാളമുണ്ടെന്നും ടി പത്മനാഭന്‍ പ്രതികരിച്ചു.
രാജ്യം ഭരിക്കുന്നവരുടെ കളി കണ്ടാല്‍ നമുക്ക് തോന്നും അവര്‍ ഡല്‍ഹിയില്‍ ശാശ്വതമായി വാഴും എന്ന്, അത് വെറും തെറ്റിദ്ധാരണയാണ്. ചരിത്രം ആവര്‍ത്തിക്കും. പ്രകാശത്തിനായി കാത്തിരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണം- ടി പത്മനാഭന്‍ പറഞ്ഞു.
---- facebook comment plugin here -----




