Connect with us

health

ആരോഗ്യരക്ഷക്ക് ഉത്തമ ഭക്ഷണം

മനുഷ്യജീവന്റെ തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതൽ അവസാനിക്കുന്നത് വരെയുള്ള പോഷകാഹാരത്തിന്റെ പ്രാധാന്യം നമുക്കേവർക്കും അറിവുള്ളതാണ്. സൂക്ഷ്മ പോഷകങ്ങളുൾപ്പെടെയുള്ള "nutrients' കുറവോ കൂടുതലോ ആകാതെ ശാരീരികാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോഴാണ് ഒരാൾ യഥാർഥത്തിൽ ശരിയായ പോഷണാവസ്ഥയിൽ ആണെന്ന് പറയാൻ കഴിയുക. ലോകാരോഗ്യസംഘടന പറയുന്നതുപോലെ, ശാരീരികവും മാനസികവും വൈകാരികവും ബൗദ്ധികവും അങ്ങനെ എല്ലാ തലത്തിലുമുള്ള സമതുലിതാവസ്ഥയും ആണല്ലോ "ആരോഗ്യം' എന്നതു കൊണ്ട് അർഥമാക്കുന്നത്.

Published

|

Last Updated

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രഥമപ്രധാനമായ ഒരു ഘടകമാണ് ശരിയായ പോഷണം. അതേക്കുറിച്ച് ഓർമിപ്പിക്കാൻ ഒരു മാസക്കാലമാണ് ദേശീയ തലത്തിൽ നാം ആചരിക്കുന്നത്. 1982 മുതൽ ഇന്ത്യയിൽ സെപ്തംബർമാസത്തെ ആദ്യവാരം ദേശീയ പോഷണവാരമായാണ് ആചരിച്ചിരുന്നതെങ്കിൽ, 2018 മുതൽ നാമത് ദേശീയ പോഷണ മാസമായി കൊണ്ടാടുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ – പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും – പോഷണ നിലവാരത്തിലുള്ള ഉന്നമനത്തിന് വെറും ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന അവബോധന പരിപാടികൾ മതിയാകില്ല എന്നതുകൊണ്ട് തന്നെയാണ് ഒരു മാസത്തേക്ക് ഇത് ദീർഘിപ്പിച്ചിരിക്കുന്നത്.

മനുഷ്യജീവന്റെ തുടിപ്പ് ആരംഭിക്കുന്ന നിമിഷം മുതൽ അവസാനിക്കുന്നത് വരെയുള്ള പോഷകാഹാരത്തിന്റെ പ്രാധാന്യം നമുക്കേവർക്കും അറിവുള്ളതാണ്. സൂക്ഷ്മ പോഷകങ്ങളുൾപ്പെടെയുള്ള “nutrients’ കുറവോ കൂടുതലോ ആകാതെ ശാരീരികാവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുമ്പോഴാണ് ഒരാൾ യഥാർഥത്തിൽ ശരിയായ പോഷണാവസ്ഥയിൽ ആണെന്ന് പറയാൻ കഴിയുക. ലോകാരോഗ്യസംഘടന പറയുന്നതുപോലെ, ശാരീരികവുംമാനസികവും വൈകാരികവും ബൗദ്ധികവുംഅങ്ങനെ എല്ലാ തലത്തിലുമുള്ള സമതുലിതാവസ്ഥയും ആണല്ലോ “ആരോഗ്യം’ എന്നതു കൊണ്ട് അർഥമാക്കുന്നത്.

ഓരോ വർഷവും ഉചിതമായ ആപ്ത വാക്യങ്ങൾ ഓരോ പോഷണ മാസം ആചരിക്കുമ്പോഴും നാം ഉയർത്തിപ്പിടിക്കാറുണ്ട്. 2023 ലെ ആപ്തവാക്യമായി (theme) ദേശീയ തലത്തിൽ നമുക്ക് നൽകപ്പെട്ടിരിക്കുന്നത്- “സുപോഷിത്് ഭാരത്, സാക്ഷർഭാരത്, സശക്ത്ഭാരത്’ എന്നതാണ്. അതായത്, ശരിയായ പോഷണം ലഭിക്കപ്പെട്ട ഭാരതം, അക്ഷരസാക്ഷരതയോടൊപ്പം പോഷണ സാക്ഷരതയുംനേടപ്പെട്ട ഭാരതം, അങ്ങനെ ശാക്തീകരിക്കപ്പെട്ട ഭാരതം എന്നതാണ്.
ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടാൻ വേണ്ടി ഏഴ് കൊച്ചു കൊച്ചു പദ്ധതികളിലൂടെയുള്ള ശ്രമങ്ങളാണ് ഉന്നം െവക്കുന്നത്:

1.Exclusive Breast feeding and Complementary Feeding:

കുഞ്ഞുങ്ങളിൽനിന്ന് ആരംഭിക്കുന്ന പോഷണ പരിചരണം: ആരോഗ്യമുള്ള ഇന്നത്തെ കുട്ടികൾ ദേശത്തിന്റെ വളർച്ചക്ക് മുതൽക്കൂട്ടാവുന്ന നാളത്തെ പൗരന്മാരാണ്. ആറ് മാസക്കാലത്തെ സമ്പൂർണ മുലയൂട്ടലിന്റെയും തുടർന്നുള്ള ഖരാഹാരങ്ങളുടെയും പ്രാധാന്യത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള സന്ദേശമാണ് ഇവിടെ നൽകപ്പെടുന്നത്.

2. Swasth Balak Spardha (SBS):

കുട്ടികളുടെ പോഷണവും സന്പൂർണ വളർച്ചയും ലക്ഷ്യം െവച്ചുകൊണ്ടുള്ള ഈ ഉദ്യമം എല്ലാവിധ അവബോധന പരിപാടികളെയും ഒരുമിച്ചു കൂട്ടിക്കൊണ്ടു കുട്ടികളിലെ പോഷണക്കുറവ് പരിഹരിച്ചുകൊണ്ട് ശരിയായ വളർച്ചക്ക് വഴിയൊരുക്കാൻ ആഹ്വാനം ചെയ്യുന്നു.

3. Poshan Bhi Padhai Bhi (PBPB):

‘Mid-day meal programs’ അഥവാ സ്കൂൾന്യൂട്രിഷൻ പരിപാടികൾ പോലെയുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട്, പഠനത്തോടൊപ്പം പോഷണവും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കുടുംബങ്ങളിലായാലും സ്കൂളുകളിലേക്ക് കൊടുത്തുവിടുന്ന ഭക്ഷണസാധനങ്ങൾ രുചിമാത്രമല്ല, ആരോഗ്യവും പ്രദാനം ചെയ്യുന്നതാകണം എന്ന് നാം ഓർമിക്കണം. എന്നാൽ, മാത്രമേശാരീരികം മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ളപൂർണ വളർച്ചക്ക് നമ്മുടെ കുട്ടികളെ പ്രാപ്തരാക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

4. Improving Nutrition through Mission Life:

ജീവചക്രത്തിലെ ഓരോ ഘട്ടവും – ഭ്രൂണാവസ്ഥ മുതൽ വാർധക്യാവസ്ഥ വരെയുള്ള കാലയളവുകളിലെ സമ്പൂർണ പോഷണവും ആരോഗ്യപരിപാലനവുമാണ് ഈ ഉപ – ആപ്തവാക്യം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഇതിൽ എപ്പോഴെങ്കിലും പോഷണക്കുറവോ കൂടുതലോ ഉണ്ടാകുന്ന അവസരങ്ങൾ വരികയാണെങ്കിൽ അത് ഒരാളുടെ ജീവിതത്തിന്റെ ഗുണനിലവാരത്തിൽ സാരമായ മാറ്റം ഉണ്ടാക്കുന്നതായി നാം മനസ്സിലാക്കണം. ഗുണനിലവാരത്തിൽ കുറവുകൾ ഉണ്ടാകുമ്പോൾ അയാളുടെ പഠനത്തിലും ജോലിയിലും മറ്റു മേഖലകളിലുമുള്ള ഉത്പാദനക്ഷമതയെ അത് ബാധിക്കുകയും രാജ്യവളർച്ചക്ക് ആ കുറവ് പ്രതിഫലിക്കുകയും ചെയ്യുന്നു. ഇത്ര ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങളെ ചെറുത്തു തോൽപ്പിക്കാൻ വേണ്ടി തന്നെയാണ് പോഷണ സാക്ഷരതയിൽ ഇത്രയേറെ ഊന്നൽ നൽകിക്കൊണ്ടുള്ള അവബോധന പരിപാടികൾ നടത്തപ്പെടുന്നത്.

5. Meri Mati Mera Desh (MMMD):

മാതൃരാജ്യം – രാജ്യസ്നേഹം, രാജ്യത്തെ കാക്കുന്നവരെ ഓർമിക്കാനുള്ള അവസരം, സുരക്ഷാ ഭടന്മാരുടെയും സൈന്യത്തിന്റെയും ആരോഗ്യപരിപാലനം അവരുടെ അർപ്പണബോധത്തിലുള്ള പ്രശംസ തുടങ്ങി ദേശസ്നേഹത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളെ ഈ ഉപ- ആപ്തവാക്യം ഉയർത്തിപ്പിടിക്കുന്നു.

6. Tribal Focused Nutrition Sensitization

പ്രകൃതിയുമായുള്ള ഇണങ്ങിച്ചേരലിനെ, നമ്മുടെ വേരുകൾ തേടിയുള്ള യാത്രയിലെ ഉറവിടങ്ങളെ, ഗോത്ര വർഗക്കാർക്കും ആദിവാസി സമൂഹങ്ങളിലുള്ളവർക്കും കൊടുക്കേണ്ട പരിഗണനകളെ ഒക്കെ ഈ വിഷയം സൂചിപ്പിക്കുന്നു. അസ്തിത്വം എന്നത് ബഹുമാനിക്കപ്പെടേണ്ടതും കാത്തുസംരക്ഷിക്കേണ്ടതുമായ ഒന്നാണ്. അതിനെ പരിപോഷിപ്പിക്കുന്ന ഘടകങ്ങളെ – പ്രകൃതി, പോഷകാഹാരം, ഊഷ്മളമായ ബന്ധങ്ങൾ, സഹവർത്തിത്വം എന്നിങ്ങനെ പല പല മാനങ്ങളും ഇവിടെ അർഥംവെക്കാവുന്നതാണ്.

7. Test, Treat, Talk Anemia

വർഷങ്ങളായി ദേശീയ തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവബോധന- ഉദ്ധാരണ പ്രവർത്തനങ്ങളിലൊന്നാണ് അനീമിയ അഥവാ വിളർച്ചയുടെ പ്രതിരോധം. അത് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു, പല തരത്തിലുള്ള കാരണങ്ങളും അതിന്റെ ആക്കംകൂട്ടുന്നു. ന്യൂട്രിഷണൽ അനീമിയ (ഇരുമ്പുസത്തിന്റെ അഭാവം, ബി വിറ്റാമിനുകളുടെ കുറവ് തുടങ്ങിയ കാരണങ്ങളാൽ ഉണ്ടാകുന്നവ) പ്രതിരോധിക്കാനും അതിന്റെ പ്രത്യാഘാതങ്ങൾ തടയാനുമുള്ള യജ്ഞത്തിൽ ഓരോ പൗരനും പങ്കാളികളായെങ്കിൽ മാത്രമേ “അനീമിയ മുക്ത് ഭാരത്’ (വിളർച്ചയില്ലാത്ത ഇന്ത്യ) എന്ന ആശയം പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളൂ. ശരിയായ ഭക്ഷണരീതി (പ്രത്യേകിച്ചും ഇരുമ്പുസത്ത് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും അയണിന്റെ ആഗിരണം കുറക്കുന്ന ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത്), പാദരക്ഷയുടെ ഉപയോഗം, വൃത്തിയും വെടിപ്പും പാലിക്കുന്നത്, വിരയുടെ മരുന്നുകൾ യഥാസമായം കഴിക്കുന്നത്, ശരിയായ അവബോധം ഉണ്ടായിരിക്കുന്നത് എന്നിവ ഈ യജ്ഞം നടപ്പിലാക്കാൻ വളരെ ആവശ്യമാണ്.

ഈ വർഷത്തെ പോഷണമാസത്തിന്റെ ആപ്തവാക്യങ്ങൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും, ജീവചക്രത്തിന്റെ ഓരോ അവസ്ഥയിലേക്കും വിരൽ ചൂണ്ടിക്കൊണ്ട് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നു നമ്മെ ഓർമിപ്പിക്കുന്നു.

കമ്മ്യൂണിറ്റി ന്യൂട്രിഷൻ ഫോറം കേരള

---- facebook comment plugin here -----

Latest