Connect with us

National

ബെംഗളുരു-വാരണാസി ഇന്‍ഡിഗോ വിമാനം തെലങ്കാനയില്‍ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം തെലങ്കാനയിലെ ഷംഷാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. സാങ്കേതിക തകരാര്‍ കാരണമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. 6ഇ897 എന്ന വിമാനമാണ് അടിയന്തിരമായി ലാന്‍ഡിംഗ് നടത്തിയത്.