Connect with us

Uae

ഷാർജ കുട്ടികളുടെ പുസ്തകോത്സവത്തിന് ധാരാളം കുടുംബങ്ങൾ

വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ധാരാളം പേരെത്തുന്നു. പുസ്തകശാലകളിൽ വിലക്കുറവ് ഉപയോഗപ്പെടുത്തുന്നു.

Published

|

Last Updated

ഷാർജ| ഷാർജ കുട്ടികളുടെ വായനോത്സവം കുടുംബങ്ങളെ ആകർഷിക്കുന്നതായി ബുക്ക് അതോറിറ്റി. എക്‌സ്‌പോ സന്ദർശിക്കുന്നവരിൽ ഭൂരിഭാഗവും കുട്ടികളുള്ള കുടുംബങ്ങളാണ്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ധാരാളം പേരെത്തുന്നു. പുസ്തകശാലകളിൽ വിലക്കുറവ് ഉപയോഗപ്പെടുത്തുന്നു. സൗജന്യമായി വാഗ്ദാനം ചെയ്യുന്ന നിരവധി ശിൽപ്പശാലകളിലും സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ദുബൈയിൽ താമസിക്കുന്ന ചൈനയിൽ നിന്നുള്ള കുടുംബം ആദ്യമായി വായനോത്സവത്തിൽ എത്തി. അജ്മാൻ ഹാബിറ്റാറ്റ് സ്‌കൂളിൽ യഥാക്രമം ആറ്, അഞ്ച്, മൂന്ന് ക്ലാസുകളിൽ പഠിക്കുന്ന അംന, മറിയം, ഹമീദ് എന്നിവർ പുസ്തകങ്ങൾ വാങ്ങാൻ പിതാവ് സാഹിറിനൊപ്പം എത്തി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ കണ്ട് ആകർഷിക്കപ്പെട്ട ധാരാളം ഇന്ത്യൻ കുടുംബങ്ങളുണ്ട്.
“ഞാൻ ദുബൈയിൽ നിന്ന് എന്റെ രണ്ട് പെൺകുട്ടികളോടൊപ്പം വന്നതാണ്. പുസ്തകങ്ങൾ വാങ്ങണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’ ജർമനിയിൽ നിന്നുള്ള സലീന പറഞ്ഞു. മെയ് നാല് വരെയാണ് ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേള. ഈ വർഷം 70 രാജ്യങ്ങളിൽ നിന്ന് 133 അതിഥികളും 22 രാജ്യങ്ങളിൽ നിന്നുള്ള 122 അറബ്, അന്താരാഷ്ട്ര പ്രസാധക സ്ഥാപനങ്ങളും ഉൾപ്പെടുന്നു.
---- facebook comment plugin here -----

Latest