Connect with us

National

ബെംഗളുരുവില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍

ആശുപത്രിയുടെ ചുറ്റുമതില്‍ നവീകരിക്കാന്‍ കാലതാമസം വരുത്തിയ എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് നടപടി.

Published

|

Last Updated

ബെംഗളുരു| ബെംഗളുരുവില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍. എക്സിക്യൂട്ടീവ് എഞ്ചിനീയറെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ബെംഗളുരു സിറ്റി ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

ബെംഗളുരുവിലെ ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിലാണ് തകര്‍ന്നത്.
ആശുപത്രിയുടെ ചുറ്റുമതില്‍ നവീകരിക്കാന്‍ കാലതാമസം വരുത്തിയ എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് നടപടി. കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി എടുക്കാത്തതില്‍ ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

അപകടത്തില്‍ മരിച്ച രണ്ട് കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. അതേസമയം, പരുക്കേറ്റ മൂന്നു മലയാളികളുടെ ഡിസ്ചാര്‍ജ് വൈകിയേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.ഗുരുതരമായി പരുക്കേറ്റ സിജിയുടെ ശസ്ത്രക്രിയ നടപടികള്‍ക്ക് ശേഷം ആയിരിക്കും നാട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ തീരുമാനം ഉണ്ടാവുക.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും മന്ത്രി സമീര്‍ അഹമ്മദ് അഞ്ചുലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റവരുടെ ആശുപത്രി ചെലവ് ഉള്‍പ്പെടെ ഏറ്റെടുക്കുമെന്ന് മന്ത്രി സമീര്‍ അഹമ്മദ് പറഞ്ഞിരുന്നു.

Content Highlights:
The Karnataka government has suspended an executive engineer and an assistant executive engineer following a wall collapse in Bengaluru that claimed seven lives, including two Malayalis. A formal investigation led by the District Magistrate has been ordered into the structural failure of the Bowring Hospital boundary wall. Financial compensation has been announced by the state government and the Prime Minister’s Relief Fund for the families of the deceased.

 

---- facebook comment plugin here -----

Latest