Connect with us

cpm party congress@ kannur

തനിക്ക് മുമ്പ് പല കോണ്‍ഗ്രസുകാരും സി പി എം സെമിനാറില്‍ പങ്കെടുത്തിട്ടുണ്ട്: കെ വി തോമസ്

ഡല്‍ഹിയില്‍ നിന്ന് പലരും വിളിച്ചു; അവര്‍ക്ക് കാര്യങ്ങള്‍ അറിയാം

Published

|

Last Updated

കൊച്ചി | സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്ന ആദ്യ കോണ്‍ഗ്രസുകാരനൊന്നുമല്ല താനെന്ന് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. തനിക്ക് മുമ്പ് പല കോണ്‍ഗ്രസുകാരും സി പി എം സെമിനാറില്‍ പങ്കെടുത്തിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്താല്‍ പാര്‍ട്ടി സ്വീകരിക്കുന്ന അച്ചടക്ക നടപടി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ നിന്ന് തന്നെ പലരും വിളിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം കാര്യങ്ങള്‍ അറിയാമെന്നും തോമസ് പറഞ്ഞു.

സെമിനാറിലേക്ക് പോകുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. നാളെ വൈകിട്ട് അഞ്ചിനാണ് സെമിനാര്‍. കണ്ണൂരിലേക്ക് എപ്പോള്‍ യാത്ര തിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും കെ വി തോമസ് പറഞ്ഞു.

എന്നാല്‍ ഇന്ന് തന്നെ കെ വി തോമസ് കണ്ണൂരിലേക്ക് യാത്രതിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെത്തുന്ന കെ വി തോമസിന് ഊഷ്മളമായ സ്വീകരണം നല്‍കാന്‍ സി പി എം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുന്നത്. വലിയ രാഷ്ട്രീയ പ്രാധാന്യം ഇതിനകം സെമിനാറിന് വന്നുകഴിഞ്ഞു.

 

 

Latest