Kozhikode
ബഹുസ്വരതയുടെ സൗന്ദര്യം മതവിശ്വാസത്തിലൂടെ: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
എസ് എസ് എഫ് ക്യാമ്പസ് അസംബ്ലിക്ക് തുടക്കമായി

കുന്നമംഗലം | ബഹുസ്വരതയുടെ സൗന്ദര്യം മതവിശ്വാസത്തിലൂടെയാണ് സാധ്യമാകുന്നത് എന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടക്കുന്ന എസ് എസ് എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് അസംബ്ലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിട്ടയുള്ള ജീവിതത്തെയാണ് മതം വിഭാവനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള ആയിരത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് ക്യാമ്പസ് അസംബ്ലിയില്‍ സംബന്ധിക്കുന്നത്. ജില്ലാ പ്രസിഡന്റ് ടികെ മുഹമ്മദ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ ജനറല്‍ സെക്രട്ടറി സിപി ഉബൈദുല്ല സഖാഫി പതാക ഉയര്‍ത്തി. വി പി എ തങ്ങള്‍ ആട്ടീരി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് നിയാസ്, ഇല്യാസ് സഖാഫി കൂമണ്ണ, ഡോ. നൂറുദ്ധീന്‍ റാസി, ജില്ലാ സെക്രട്ടറി അല്‍ഫാസ് ഒളവണ്ണ സംസാരിച്ചു.
സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി, ശരീഫ് സഖാഫി താത്തൂര്‍, ദുല്‍ കിഫ്‌ലി സഖാഫി, സംസ്ഥാന സെക്രട്ടറി ഡോ. എം എസ് മുഹമ്മദ്, ജി അനീസ് മുഹമ്മദ്, സഫ്വാന്‍ സഖാഫി, ബാസിം നൂറാനി, ഷിബിന്‍ സംബന്ധിച്ചു.
രണ്ടാം ദിവസമായ ഇന്ന് ദേവര്‍ശോല അബ്ദുസ്സലാം മുസ് ലിയാര്‍, മുഹിയദ്ദീന്‍ സഅദി കൊട്ടുകര, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, കെ സി സുബിന്‍, മുസ്തഫ പി എറയ്ക്കല്‍, മുഹ് യുദ്ധീന്‍ ബുഖാരി ചേറൂര്‍, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സി എന്‍ ജഅഫര്‍ സ്വാദിഖ്, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, അനസ് അമാനി പുഷ്പഗിരി, ജാബിര്‍ പി നെരോത്ത്, സ്വാബിര്‍ സഖാഫി നാദാപുരം, സി എം ശഫീഖ് നൂറാനി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.