Connect with us

Kuwait

പലിശ രഹിത വായ്പാ സംവിധാനമൊരുക്കി കുവൈത്തിലെ ബേങ്കുകള്‍

പാക്കേജ് അനുസരിച്ച് ഉപഭോക്താവ് തന്റെ ശമ്പളം ബേങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ യാതൊരു വിധ ഫീസും നല്‍കാതെ വായ്പ എടുക്കാന്‍ അര്‍ഹത നേടും.

Published

|

Last Updated

കുവൈത്ത് സിറ്റി | വിപണിയില്‍ ഓഹരികള്‍ അധികരിപ്പിക്കാനും അതിലൂടെ ഉപഭോക്തൃ അടിത്തറ വിപുലപ്പെടുത്താനും ലക്ഷ്യമിട്ട് സൗജന്യ വായ്പകളിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജ്യത്തെ വിവിധ ബേങ്കുകള്‍ പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വായ്പാ വിതരണത്തിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും മത്സരബുദ്ധി വര്‍ധിപ്പിക്കുന്നതിനും അതിലൂടെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ക്രഡിറ്റ് പോളിസി മേക്കര്‍മാരെ നിയമിച്ച് ഇത് സാധ്യമാക്കാനാണ് ബേങ്കുകള്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്.

ഈ പാക്കേജ് അനുസരിച്ച് ഉപഭോക്താവ് തന്റെ ശമ്പളം ബേങ്കിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്താല്‍ യാതൊരു വിധ ഫീസും നല്‍കാതെ വായ്പ എടുക്കാന്‍ അര്‍ഹത നേടും. തിരിച്ചടക്കുമ്പോള്‍ വായ്പയുടെ മൂല്യത്തില്‍ കൂടുതലായി ഒന്നും തന്നെ അടക്കാന്‍ ഇടപാടുകാരന്‍ ബാധ്യസ്ഥനുമാവില്ല.

എന്നാല്‍, കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് തന്റെ ശമ്പള അക്കൗണ്ട് ബേങ്കില്‍ ഓപണായിരിക്കണമെന്ന നിബന്ധനയും ഇതോടൊപ്പം ഉണ്ട്. ഒരു വാഹനം വാങ്ങുന്നതിന് അഞ്ച് വര്‍ഷം വരെയുള്ള പലിശ രഹിത തവണകളായി ഫിനാന്‍സിംഗ് പാക്കേജും ഇതിലൂടെ സാധിക്കും. ബേങ്കിന് പുറത്തുള്ള യോഗ്യരായ ഉപ ഭോക്താക്കള്‍ക്ക് വാഹനങ്ങളുടെ കാര്യത്തില്‍ മത്സരിക്കാനുള്ള ശേഷിയാണ് ഇതിലൂടെ ലഭ്യമാകുന്നത്.

ചില ബേങ്കുകള്‍ പുതിയ അക്കൗണ്ടുകള്‍ ഓപ്പണാക്കുന്നവര്‍ക്ക് ക്യാഷ് ഗിഫ്റ്റുകള്‍ ഓഫര്‍ ചെയ്താണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്. മറ്റു ചിലര്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങിയ പണത്തിന്റെ പത്ത് ശതമാനം വരെ റിട്ടേണ്‍ നല്‍കുക തുടങ്ങിയ പലവിധ ഇളവുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്.

 

Latest