Connect with us

International

ബാള്‍ട്ടിമോര്‍ കപ്പല്‍ ദുരന്തം; പാലം തകര്‍ന്ന് നദിയില്‍ വീണവരില്‍ ആറുപേരെ കണ്ടെത്താനായില്ല

പകല്‍ മുഴുവന്‍ നീണ്ട തിരച്ചിലില്‍ രണ്ടുപേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Published

|

Last Updated

ബാള്‍ട്ടിമോര്‍ | അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കു കപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ നദിയില്‍ കാണാതായ ആറുപേരും മരിച്ചതായി സൂചന. തിരച്ചിലില്‍ ഇവരെ കണ്ടെത്താനായില്ല. പാലം തകരുന്ന സമയത്ത് ഇതുവഴി സഞ്ചരിച്ച വാഹനങ്ങളിലുണ്ടായിരുന്നവരാണ് നദിയില്‍ വീണത്. പകല്‍ മുഴുവന്‍ നീണ്ട തിരച്ചിലില്‍ രണ്ടുപേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ നിര്‍ത്തിവെക്കുകയായിരുന്നു.

സിനെര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ സിംഗപ്പൂര്‍ പതാകയുള്ള ഡാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. ബാള്‍ട്ടിമോറില്‍ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് പോകുമ്പോഴാണ് കപ്പല്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കപ്പലും തകര്‍ന്നു.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ പുഴയില്‍ പതിച്ചു. പറ്റാപ്സ്‌കോ പുഴക്കു കുറുകെയുള്ള 2.57 കിലോമീറ്റര്‍ വരുന്ന പാലമാണ് തകര്‍ന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

എട്ടുപേര്‍ വാഹനങ്ങള്‍ക്കൊപ്പം പുഴയില്‍ വീണു. പാലത്തിന്റെ വലിയ സ്പാനുകള്‍ തകര്‍ന്ന് പുഴയിലേക്കു പതിക്കുകയും കപ്പലിന് തീപിടിക്കുകയും ചെയ്തു.