Connect with us

Malappuram

ബദ്‌ര്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമം ബുധനാഴ്ച സ്വലാത്ത് നഗറില്‍

സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി നേതൃത്വം നല്‍കും. ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്‌ര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ബുധനാഴ്ച (27-03-2024) സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ബദ്‌ര്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ മജ്ലിസും നടക്കും. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന പരിപാടി സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി ഉദ്ഘാടനം ചെയ്യും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി നേതൃത്വം നല്‍കും. ഏലംകുളം അബ്ദുറഷീദ് സഖാഫി ബദ്‌ര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ആയിരങ്ങള്‍ ഒന്നിച്ച് ബദ്‌ര്‍ രക്തസാക്ഷികളുടെ നാമം ഉരുവിട്ട് പ്രാര്‍ഥന നടത്തും. ബദ്‌ര്‍ബൈത്, ബദ്‌ര്‍ മൗലിദ്, യാസീന്‍ പാരായണം, പ്രാര്‍ഥന എന്നിവ നടക്കും. സമൂഹ നോമ്പ് തുറയോടെ പരിപാടി സമാപിക്കും.

സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയില്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ബഷീര്‍ സഅദി വയനാട്, റിയാസ് സഖാഫി അറവങ്കര, അഷ്‌കര്‍ സഅദി താനാളൂര്‍ സംബന്ധിക്കും.

രാവിലെ 10 ന് നടക്കുന്ന വനിതാ വിജ്ഞാന വേദിക്കും മഹ്ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസിനും സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും. സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും.

 

Latest