kuwait schools
മോശം കാലാവസ്ഥ; കുവൈത്തില്‍ നാളെ സ്കൂളുകള്‍ക്ക് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
കുവൈത്ത് സിറ്റി | രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുന്നതിനാല്‍ ജനുവരി മൂന്നു തിങ്കളാഴ്ച്ച എല്ലാ സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍ക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ ആരും പുറത്ത് പോകരുതെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നിലവില്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ അത്യാഹിത ഘട്ടത്തില്‍ സഹായത്തിനായി 112, അല്ലെങ്കില്‍ 180400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഏറ്റവും അധികം പെയ്തത് ജാബിരിയ പ്രദേശത്താണെന്ന് കാലാവസ്ഥാ നിരീക്ഷകന് അബ്ദുല്‍ അസീസ് അല്‍ ഖരാവി അറിയിച്ചു. ഈ പ്രദേശത്ത് ഇത് വരെ 61 മില്ലി മീറ്റര്‍ മഴ പെയ്തതായും അദ്ദേഹം അറിയിച്ചു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ 30 മുതല്‍ 50 മില്ലി മീറ്റര്‍ മഴ ലഭിച്ചു. ഇത് വാര്‍ഷിക ശരാശരിയിലും അധികമാണെന്നും അദ്ദേഹം പറഞ്ഞു.