Connect with us

Kerala

വൈപ്പിനില്‍ കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം

പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഞാറയ്ക്കല്‍ മജിസ്‌ട്രേറ്റ് രേഖപെടുത്തിയിട്ടുണ്ട്.

Published

|

Last Updated

വൈപ്പിന്‍ | ഓട്ടോയില്‍ വളപ്പ് ബീച്ചിലെത്തിയ കൊല്‍ക്കത്ത സ്വദേശിനിയായ പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗ ശ്രമം . എറണാകുളത്ത് നിന്ന് ബീച്ചിലെത്തിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തുമ്പോള്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.സുഹൃത്തിനെ കാത്ത് ബീച്ചിലിരുന്നപ്പോഴാണ് കുട്ടി അക്രമത്തിനിരയായതെന്നാണ് അറിയുന്നത്.

പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പോലീസില്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്.പി. ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സിസിടിവി പരിശോധിച്ച് ഓട്ടോക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ കുട്ടിയെ ബീച്ചില്‍ കൊണ്ടുപോയി വിട്ടതിനുശേഷം ഉടന്‍ സ്ഥലത്ത് നിന്നും തിരിച്ചെന്നാണ് ഓട്ടോക്കാരന്റെ വാദം.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഞാറയ്ക്കല്‍ മജിസ്‌ട്രേറ്റ് രേഖപെടുത്തിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ അക്രമിച്ച ആളെ കണ്ടെത്താനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Latest