Connect with us

Kerala

പീഡന ശ്രമം: എ എസ് ഐക്കെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് പോലീസ് അറിയിച്ചിരുന്നില്ല. തെളിവെടുപ്പിനിടെ എ എസ് ഐ മോശമായി പെരുമാറിയതായി മകള്‍ പറഞ്ഞിരുന്നു.

Published

|

Last Updated

കല്‍പ്പറ്റ | വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ എ എസ് ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്. നീതി നിഷേധിക്കപ്പെടുകയാണ്.

ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നത് പോലീസ് അറിയിച്ചിരുന്നില്ല. തെളിവെടുപ്പിനിടെ എ എസ് ഐ മോശമായി പെരുമാറിയതായി മകള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് പറഞ്ഞതായും സൂചിപ്പിച്ചിരുന്നു. കുറ്റവാളികളെ ശിക്ഷിക്കാന്‍ വൈകരുതെന്നും പിതാവ് ആവശ്യപ്പെട്ടു.

Latest