Connect with us

Kerala

യുവതിക്കെതിരെ പീഡന ശ്രമം: പിടിയിലായ പതിനഞ്ചുകാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്മമായി പരിശോധിക്കും

Published

|

Last Updated

കൊണ്ടോട്ടി | മലപ്പുറം ജില്ലയിലെ കൊട്ടൂക്കരയില്‍ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ പതിനഞ്ചുകാരന്റെ മൊബൈല്‍ ഫോണ്‍ പോലീസ് സൂക്ഷ്മമായി പരിശോധിക്കും. ഫോണ്‍ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയാകും പരിശോധന. മൊബൈല്‍ ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയാലാണ് പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി യുവതിയെ ആക്രമിച്ചതെന്നാണ് സൂചന. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് 12.45 ഓടെയാണ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെ വയലിലെ വാഴത്തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കൊണ്ടോട്ടിയിലെ കമ്പ്യൂട്ടര്‍ സെന്ററില്‍ പോകുന്നതിനായി വീട്ടില്‍ നിന്ന് പുറപ്പെട്ട യുവതിയെ പതിനഞ്ചുകാരന്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച പിടിയിലായ വിദ്യാര്‍ഥി വെള്ളിമാടുകുന്നിലെ ജുവനൈല്‍ ഹോമിലാണുള്ളത്.