Kerala
എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമം; ഒരാള്‍ പിടിയില്‍
അലാം മുഴങ്ങിയതോടെ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു
		
      																					
              
              
            കൊച്ചി | കൊച്ചി പനമ്പിള്ളി നഗറിലെ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം പുലാമന്തോള്‍ സ്വദേശി ഷെഫീറാണ് കൊച്ചി സൗത്ത് പോലീസിന്റെ പിടിയിലായത്.കൂട്ടുപ്രതി പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അസ്ലാഖിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊച്ചിയിലെ സിസി ടിവി റിപ്പയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിടിയിലായ ഷെഫീര്‍. മൂന്നാഴ്ച്ച മുമ്പാണ് എടിഎം കൗണ്ടര്‍ തകര്‍ത്ത് മോഷണ ശ്രമം നടന്നത്.അലാം മുഴങ്ങിയതോടെ പ്രതികള്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

