Connect with us

corruption

വ്യാജ ഉത്തരവ് നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന് പദ്ധതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

ബി പി എല്‍ വിഭാഗത്തിലുള്ള ഭവന രഹിതര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ

Published

|

Last Updated

തിരുവനന്തപുരം | പാവപ്പെട്ടവര്‍ക്ക് വീട് വെക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയായ ഗൃഹശ്രീയില്‍ നിന്നും വ്യാജ ഉത്തരവ് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നാണ് പണം ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചത്. തടഞ്ഞുവെച്ച പണം അനുവദിച്ച് നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് വ്യാജ ഉത്തരവ് ഉണ്ടാക്കിയത്.

ഗൃഹശ്രീ പദ്ധതിയുടെ കീഴില്‍ നിര്‍മ്മിച്ച 100 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളുടെ തുടര്‍ ഗഡുക്കള്‍ നല്‍കാന്‍ ഉത്തരവാവുന്നു എന്നായിരുന്നു വ്യാജമായി നിര്‍മ്മിച്ച ഈ ഉത്തരവില്‍ ഉണ്ടായിരുന്നത്. ജൂലായ് 12 തീയതിയുള്ള ഉത്തരവ് ഇറങ്ങിയിരിക്കുന്നത് ഭവന നിര്‍മ്മാണ സെക്രട്ടറിയുടെ പേരിലായിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പണം നല്‍കാനുള്ള നടപടികളും വകുപ്പ് തലത്തില്‍ ആരംഭിച്ചിരുന്നു.

ബി പി എല്‍ വിഭാഗത്തിലുള്ള ഭവന രഹിതര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയാണ് ഗൃഹശ്രീ. 83 ച.മീറ്റര്‍ വരെയുള്ള കെട്ടിടത്തിനാണ് ഗൃഹശ്രീ പദ്ധതയില്‍ അനുമതി. അതിന് മുകളില്‍ വിസ്തീര്‍ണ്ണത്തില്‍ വീട് നിര്‍മ്മിച്ചാല്‍ ഗഡുക്കള്‍ നല്‍കുകയില്ല.

---- facebook comment plugin here -----

Latest