Connect with us

meelad conference

ആറ്റിങ്ങൽ മഖ്ദൂമിയ്യ മീലാദ് സമ്മേളനം നാളെ

ദക്ഷിണ കേരള സമസ്ത പ്രസിഡന്റ് കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

Published

|

Last Updated

ആറ്റിങ്ങൽ | “അനുരാഗത്തിന്റെ ആഘോഷം” എന്ന സന്ദേശത്തിൽ മഖ്ദൂമിയ്യ ദഅ്‌വ കോളജ് സംഘടിപ്പിച്ചുവരുന്ന മീലാദ്‌ കാമ്പയിന്റെ സമാപനമായി “ജശ്‌നേ മീലാദ്” സമ്മേളനം നാളെ.  ദക്ഷിണ കേരള സമസ്ത പ്രസിഡന്റ് കെ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി ഹുബ്ബുർറസൂൽ പ്രഭാഷണം നടത്തും.

“മിസ്ക്കുൽ ഖിതാം” ബുർദ മജ്ലിസിന് സ്വാദിഖലി ഫാളിലി ഗൂഢല്ലൂർ നേതൃത്വം നൽകും. സയ്യിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ പരപ്പനങ്ങാടി സമാപന പ്രാർഥനക്ക് നേതൃത്വം നൽകും. സയ്യിദ് ശാഹുൽ ഹമീദ് ബുഖാരിയുടെ അധ്യക്ഷത വഹിക്കും. ശാഹുൽ ഹമീദ് ജൗഹരി, മുഹമ്മദ് നസീബ് ജൗഹരി സംസാരിക്കും. അബ്ദുസ്സലാം ഖാസിമി, നാസർ സാഹിബ് കുറക്കോട്, അബ്ദുൽ അസീസ് ഹാജി ചിറയിൻകീഴ്, സലിം ഹാജി പറയത്തുകോണം, നാസർ സാഹിബ് അൽ നിയാദി സംബന്ധിക്കും.

മീലാദ് കാമ്പയിന്റെ ഭാഗമായി ത്വലഅൽ ബദ്റു, റബീഉൽ അവ്വൽ ഒന്ന് മുതൽ നടത്തിയ മൗലിദ് ഖൈരിൽ അനാം, അയ്യുഹൽ മുഹിബ്ബ്, ഫാമിലി മൗലിദ്, ദറസുൽ ഹബീബ്, ഇശൽ നൈറ്റ്, ബുക്ക് ടെസ്റ്റ്, ഡ്രോപ്സ് ഓഫ് ലൗ, മീലാദ് സന്ദേശ റാലി സ്വലാത്ത് സമർപ്പണം എന്നിവ നടന്നിരുന്നു.
---- facebook comment plugin here -----

Latest