Connect with us

Kerala

പിന്തുണതേടി ഉമ തോമസ് മമ്മുട്ടിയുടെ വസതിയില്‍

പി ടി ക്ക് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു

Published

|

Last Updated

കൊച്ചി | തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ഥന നടത്തി .ഉമ തോമസിനൊപ്പം ഹൈബി ഈഡന്‍ എംപി, സിനിമാ താരം രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് രാവിലെ മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വസതിയില്‍ ചെന്ന് താരത്തെ നേരില്‍ കണ്ടത്.

എക്കാലത്തും പി ടി ക്ക് പൂര്‍ണ പിന്തുണ നല്‍കിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ലീലാവതി ടീച്ചര്‍, സാനുമാഷ് എന്നിവരേയും വസതികളിലും ഉമ തോമസ് സന്ദര്‍ശനം നടത്തി.പി ടിക്ക് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടി വക്കാന്‍ പണം നല്‍കിയ ലീലാവതി ഇത്തവണ ഉമ തോമസിന് രഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം നല്‍കി. രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകള്‍.

---- facebook comment plugin here -----

Latest