Connect with us

National

ഏഷ്യന്‍ ഗെയിംസ്; 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും

ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യ നാലു വെങ്കല മെഡലുകളാണ് സ്വന്തമാക്കിയത്.

Published

|

Last Updated

ഹാങ്‌ചോ |  ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സില്‍ ഇന്ത്യ ഇരട്ട മെഡല്‍ സ്വന്തമാക്കി. പാറുള്‍ ചൗധരി വെള്ളി നേടിയപ്പോള്‍ പ്രീതി വെങ്കലം നേടി. ബഹ്‌റൈനിന്റെ വിന്‍ഫ്രെഡ് യാവിക്കാണ് സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസിന്റെ ഒന്‍പതാം ദിനം ഇന്ത്യ നാലു വെങ്കല മെഡലുകളാണ് സ്വന്തമാക്കിയത്. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സ്, പുരുഷ-വനിതാ വിഭാഗം 3000 മീറ്റര്‍ സ്പീഡ് സ്‌കേറ്റിങ് റിലേയിലും ഇന്ത്യ വെങ്കലം നേടിയിരുന്നു. പുരുഷ ഹോക്കിയില്‍ അവസാന പൂള്‍ മത്സരത്തില്‍ ബംഗ്ലദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിയില്‍ കടന്നു.

 

---- facebook comment plugin here -----

Latest