Connect with us

Ongoing News

ഏഷ്യാ കപ്പ്: ആദ്യ രണ്ട് മത്സരങ്ങളില്‍ കെ എല്‍ രാഹുല്‍ ഇല്ല

തുടയെല്ലിനേറ്റ പരുക്ക് പൂര്‍ണമായി ഭേദമാകാത്തതിനെ തുടര്‍ന്നാണിത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഓപണിംഗ് ബാറ്റര്‍ കെ എല്‍ രാഹുലിന് ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടമാകും. ഈ വര്‍ഷത്തെ ഐ പി എലിനിടെ തുടയെല്ലിനേറ്റ പരുക്ക് പൂര്‍ണമായി ഭേദമാകാത്തതിനെ തുടര്‍ന്നാണിത്.

താരം ഇംഗ്ലണ്ടില്‍ ശസ്ത്രക്രിയക്കു വിധേയനായിരുന്നു. തുടര്‍ന്ന് കര്‍ണാടകയിലെ അലൂരില്‍ നടന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. രാഹുലിന് നല്ല പുരോഗതിയുണ്ടെങ്കിലും ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനും നേപ്പാളിനുമെതിരായ മത്സരങ്ങളില്‍ കളത്തിലിറങ്ങാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.

സെപ്തം: രണ്ടിന് പല്ലേക്കെലെയിലാണ് ഇന്ത്യ-പാക് മത്സരം. സെപ്തം: നാലിനാണ് ഇന്ത്യ നേപ്പാളിനെ നേരിടുക.

 

Latest