Connect with us

National

കെജ്രിവാളിന്റെ അറസ്റ്റ്; എഎപി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

ചോദ്യംചെയ്യലിനോട് കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ ഇഡി കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കെ.കവിതയെയും കെജ്രിവാളിനെയും ഒരുമിച്ചിരുത്തിയാണ് ഇഡി ചോദ്യം ചെയ്യുന്നത്. കവിതയുടെ കസ്റ്റഡി നാളെ അവസാനിക്കും.

അതേസമയം ചോദ്യംചെയ്യലിനോട് കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി. കവിതയുടെ കസ്റ്റഡി കാലാവധി കഴിയുംമുമ്പ് പ്രധാന ചോദ്യങ്ങളും സംശയങ്ങളും ഇരുവരെയും ഒരുമിച്ചിരുത്തി ചോദിക്കാനാണ് ഇ.ഡിയുടെ ശ്രമം. ചോദ്യം ചെയ്യലിനോട് കെജ്രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ആരോപണം.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ ആംആദ്മി പാര്‍ട്ടി പ്രതിഷേധം ശക്തമാക്കുകയാണ്. ഹോളി ആഘോഷത്തില്‍ നിന്ന് എഎപി വിട്ടുനിന്നു. എ.എ.പി നാളെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.
മദ്യനയ അഴിമതിക്കേസില്‍ വ്യാഴാഴ്ചയാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

 

 

Latest